വിദ്യാഭ്യാസ കമ്മിഷന്റെ അവസാന സിറ്റിംഗ് തുടങ്ങി
തിരുവനന്തപുരം: യു. ആര്‍. അനന്തമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമ്മിഷന്റെ അവസാന സിറ്റിംഗ് ഏപ്രില്‍ 30 വെള്ളിയാഴ്ച കോവളത്ത് തുടങ്ങി.
വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, കമ്മിഷന്‍ ചെയര്‍മാന്‍ യു. ആര്‍. അനന്തമൂര്‍ത്തി, കമ്മിഷന്‍ അംഗങ്ങള്‍, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വാഗ്വാദങ്ങള്‍ക്ക് വഴിവച്ചുവെന്നാണ് അറിയുന്നത്.
സര്‍ക്കാരുകള്‍ മാറിവരുന്നത് അനുസരിച്ച് വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതിന് വിദ്യാഭ്യാസ കൗണ്‍സില്‍ സ്ഥാപിക്കണമെന്നാണ് അനന്തമൂര്‍ത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications