കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. ഇക്ബാല്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ മേയ് ശനിയാഴ്ച വിരമിക്കും. കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇക്ബാല്‍ വിരമിയ്ക്കന്നത്.

ന്യൂറൊ സര്‍ജനായ ഇക്ബാല്‍ കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്താണ് വൈസ് ചാന്‍സലറായി നിയമിതനായത്. സ്ഥാനം ഒഴിഞ്ഞ ശേഷം ന്യൂറൊ സര്‍ജന്‍ എന്ന നിലയിലും ജനകീയ വൈദ്യ മേഘലയിലും പ്രവര്‍ത്തിയ്ക്കാനാണ് ഇക്ബാലിന്റെ തീരുമാനം. എന്നാല്‍ ഇതുകൊണ്ട് വിദ്യാഭ്യാസ മേഘലയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും മാറില്ലെന്ന് ഇക്ബാല്‍ പറഞ്ഞു.

2003 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ന്യൂറോ സര്‍ജനായി വിരമിച്ച ഡോ. ബി. ഇക്ബാല്‍ വീണ്ടും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി. ഗാന്ധിജി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവി രാജന്‍കുരുക്കളുടെ കീഴില്‍ -ആധുനിക വൈദ്യശാസ്ത്രം കേരളത്തില്‍- എന്ന പ്രബന്ധം ഇദ്ദേഹം തയ്യാറാക്കുന്നുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇക്ബാല്‍ സംഘടനയുമായുള്ള സൗഹൃദം തുടരും.

ഭാര്യയും മക്കളുമൊത്ത് കോട്ടയത്താണ് ഇനി താമസം. ഭാര്യ ഡോ. മെഹറുന്നിസ കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി പ്രഫസറാണ്. അമേരിക്കയിലെ സ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഗവേഷകനാണ് മകന്‍ അമല്‍ ഇക്ബാല്‍. മകള്‍ അപര്‍ണ ഇക്ബാല്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X