ബിജെപി ബാങ്ക് അക്കൗണ്ട് തുറക്കും: കോടിയേരി
കരുനാഗപ്പള്ളി: തിരഞ്ഞെടുപ്പിന് ശേഷം ബാങ്കുകളിലായിരിക്കും ബിജെപി അക്കൗണ്ട് തുറയ്ക്കുകയെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എല്‍ഡിഎഫ് കമലശേഖരപുരം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍തെരുവ് ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തില്‍ ഈ തിരഞ്ഞെടുപ്പിലും താമര വിരിയില്ല. കഴിഞ്ഞ കാലങ്ങളിലെ അനുഭവം തന്നെയായിരിക്കും ഇത്തവണയും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. 24 പാര്‍ട്ടികളുമായി കേന്ദ്രത്തില്‍ ഭരണം തുടങ്ങിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ നിന്ന് നാലര വര്‍ഷത്തിനുള്ളില്‍ 10 പാര്‍ട്ടികളാണ് വിട്ടുപോയത്.
നവോത്ഥാന യാത്ര നയിക്കുന്ന ആന്റണിയോടൊപ്പമുള്ള മന്ത്രിമാര്‍ അദ്ദേഹം പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. അടൂരില്‍ യുഡിഎഫ് ജയിക്കില്ലെന്നാണ് മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞത്- കോടിയേരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications