Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി ബോര്‍ഡില്‍ നടപടിക്ക് ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം: അലംഭാവം മൂലം വൈദ്യുതി ബോര്‍ഡിന് 287 കോടി രൂപയുടെ കുടിശിക വരുത്തിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്ന് കുടിശിക പിരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയെന്ന് ലോകായുക്ത വ്യക്തമാക്കി.

കടമ്പനാട് ഗ്രാമപഞ്ചായത്തംഗം മണ്ണടി പുഷ്പാംഗദന്റെ പരാതിയിന്മേലാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. പരാതി പൂര്‍ണമായും ശരിയാണെന്ന് ബോധ്യപ്പെട്ടതായി ലോകായുക്ത ജസ്റിസ് കെ. ശ്രീധരന്‍, ഉപലോകായുക്ത ജസ്റിസ് വി. ഭാസ്കരന്‍നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കുടിശിക പിരിക്കുന്നതില്‍ അലംഭാവം കാട്ടിയെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വൈദ്യുതി ബോര്‍ഡില്‍ നിലനില്‍ക്കുന്ന കെടുകാര്യസ്ഥതയ്ക്കും ദുര്‍ഭരണത്തിനുമുള്ള ഉത്തമ ഉദാഹരമാണ് ഇതെന്ന് ലോകായുക്ത വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+