കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ ഔട്ട്സോഴ്സിംഗിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പ്രത്യേകിച്ച് യുഎസില്‍ നിന്നുള്ള ഔട്ട്സോഴ്സിംഗ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് കുടുംബശ്രീ ഒരുക്കങ്ങള്‍ നടത്തുന്നു.

ഇതിനായി സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി മൂന്ന് പ്രധാന ഡാറ്റ എന്‍ട്രി കേന്ദ്രങ്ങള്‍ കുടുംബശ്രീ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 750 കമ്പ്യൂട്ടറുകളായിരിക്കും ഈ ഡാറ്റ എന്‍ട്രി കേന്ദ്രങ്ങളിലുണ്ടാവുക. ഡാറ്റ എന്‍ട്രി, കോള്‍ സെന്റര്‍ ഓപ്പറേറ്ററുമാരും ട്രാന്‍സ്ക്രിപ്ഷനിസ്റുകളും ഇവിടെ പ്രവര്‍ത്തിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടി നടത്തിയ ജോലികളുടെ പ്രവര്‍ത്തനപരിചയത്തിലാണ് ഔട്ട്സോഴ്സിംഗ് ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നത്. ഗ്രാമവികസന വകുപ്പിന്റെ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ കുറിച്ച് നടത്തിയ സര്‍വെയുടെ ഡാറ്റ എന്‍ട്രി, ഡിജിറ്റലൈസേഷന്‍ ജോലികള്‍ കുടുംബശ്രീ നടത്തുന്നുണ്ട്.

58 ഐടി കേന്ദ്രങ്ങള്‍ ഇപ്പോള്‍ കുടുംബശ്രീ യൂണിറ്റുകളുടെ കീഴിലായുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളില്‍ പ്രധാന ഡാറ്റ എന്‍ട്രി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി ഈ ജില്ലകളിലെ അഞ്ച് യൂണിറ്റുകള്‍ വീതം ഒന്നിച്ച് ചേര്‍ക്കും. ജില്ലാ അധികൃതരും ജില്ലാ പഞ്ചായത്തുകളും ഈ സംരംഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ലക്ഷമാണ് ഇതിന് ചെലവ് വരിക.

ബിപിഎല്‍ സര്‍വെയ്ക്ക് വേണ്ടിയുള്ള ഡാറ്റ പ്രോസസിംഗ് ജോലി വേഗത്തില്‍ നടന്നുവരികയണ്. ഇതിനായി ഡിജിറ്റലൈസ് ചെയ്യേണ്ട റെക്കോര്‍ഡുകള്‍ 65 ലക്ഷം വരും. 1.5 കോടി രൂപയാണ് ഈ ജോലിയുടെ ചെലവ്. മോട്ടോര്‍ വഹന, രജിസ്ട്രേഷന്‍, സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ നിന്നും വൈദ്യുതി ബോര്‍ഡില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഡാറ്റ എന്‍ട്രി തുടങ്ങിയ ജോലികള്‍ ഏറ്റെടുക്കുന്നുണ്ട്.

ഈ വര്‍ഷം ജനവരി വരെ 11,48,720 റിക്കോഡുകളുടെ ഡാറ്റ എന്‍ട്രി ജോലി കുടുംബശ്രീ യൂണിറ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കേരളത്തില്‍ 1993ലാണ് കുടുംബശ്രീ പദ്ധതി ആരംഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X