ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങള്‍ മുദ്രവച്ചു
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങളും ലോട്ടറി ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവച്ചു.
സംസ്ഥാനത്തെ എല്ലാ ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ കെ. സുരേഷ്കുമാര്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പല ഓണ്‍ലൈന്‍ ലോട്ടറി വില്പനക്കാരും ഹൈക്കോടതി വിധിയെ തുടര്‍ന്ന് സ്വയം വില്പന നിര്‍ത്തിവച്ചു. പൂട്ടിയ ഓണ്‍ലൈന്‍ ലോട്ടറി വില്പനകേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. പൂട്ടിയ ഓണ്‍ലൈന്‍ ലോട്ടറി വില്പനകേന്ദ്രങ്ങളില്‍ ഒരു പൂട്ടു കൂടിയിട്ട് സര്‍ക്കാരിന്റെ അധീനതയിലാക്കുകയാണ് ചെയ്തത്.
ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങള്‍ മുദ്രവയ്ക്കുന്നത് ഏപ്രില്‍ 30 വെള്ളിയാഴ്ചയും തുടരുകയാണ്. കേരളത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ലോട്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്.












Click it and Unblock the Notifications