Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റിക് തിന്ന് മൃഗശാലയില്‍ കരിങ്കുരങ്ങ് മരിച്ചു

തിരുവനന്തപുരം: വയറ്റില്‍ ചെന്ന പ്ലാസ്റിക് നീക്കം ചെയ്തതിനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് തിരുവനന്തപുരം മൃഗശാലയില്‍ അപൂര്‍വ ഇനത്തില്‍ പെട്ട കുരങ്ങ് മരിച്ചു.

15 വയസ് പ്രായമുള്ള കരിങ്കുരങ്ങ് എന്ന് വിളിക്കുന്ന നീലഗിരി ലാങ്കോറാണ് മരിച്ചത്. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമാണ് ഇതിനെ കൂടുതലായും കണ്ടുവരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്.

കഴിഞ്ഞയാഴ്ച ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുരങ്ങിനെ ചികിത്സയ്ക്ക് വിധേയമാക്കിയത്. എക്സ്റേയും സിടി സ്കാനും നടത്തിയപ്പോള്‍ 15 ഗ്രാം വരുന്ന പ്ലാസ്റിക്ക് കുരങ്ങിന്റെ ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് ആദ്യദിവസങ്ങളില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അവസാനത്തെ രണ്ടു ദിവസം സ്ഥിതി വഷളാവുകയായിരുന്നു.

മൃഗശാലയ്ക്കകത്ത് പ്ലാസ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാഗുകളിലും മറ്റുമായി ഭക്ഷണസാധനങ്ങള്‍ക്കൊപ്പം കൊണ്ടുവരുന്ന പ്ലാസ്റിക് വസ്തുക്കള്‍ സന്ദര്‍ശകര്‍ മൃഗശാലയ്ക്കകത്ത് ഉപേക്ഷിക്കുന്നത് പതിവാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. ചിലര്‍ മൃഗങ്ങളുടെ കൂടിനടുത്താണ് ഇത്തരം പ്ലാസ്റിക് അവശിഷ്ടങ്ങള്‍ അശ്രദ്ധമായി വലിച്ചെറിയുക. സ്വാഭാവികമായും മൃഗങ്ങള്‍ ഇത് തിന്നാനുള്ള സാധ്യത കൂടുതലാണ്.

ഏതാനും വര്‍ഷം മുമ്പ് തിരുവനന്തപുരം മൃഗശാലയില്‍ പ്ലാസ്റിക് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഒരു മാന്‍ ചത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+