സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടും: തങ്ങള്‍
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏപ്രില്‍ 30 വെള്ളിയാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സംസ്ഥാനത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തപ്പെടും. വളരെ നല്ല പ്രവര്‍ത്തനമാണ് യുഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചിട്ടുള്ളത്.
നവോത്ഥാനയാത്രയില്‍ മുഖ്യമന്ത്രിയെ താന്‍ അനുഗമിക്കാത്തതില്‍ അപാകതയൊന്നുമില്ലെന്ന് തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications