Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരം തുടങ്ങി

തൃശൂര്‍: കണ്ണിനും കാതിനും വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം തുടങ്ങി. ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ തൃശൂര്‍ പരിസരപ്രദേശങ്ങളിലെ എട്ട് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവോടെയാണ് പൂരത്തിന് തുടക്കമായത്. രാവിലെ ഏഴിന് കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുന്നാഥനെ വലംവയ്ക്കാനെത്തിയത്. പിന്നെ പനംമുക്കംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ചെറുപൂരങ്ങള്‍ എത്തി.

ഇനി 36 മണിക്കൂര്‍ നേരം വാദ്യങ്ങളുടെയും കുടമാറ്റത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും പൊലിമയാര്‍ന്ന ഉത്സവം.

ബുധനാഴ്ച നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ അപകടത്തില്‍ വെടിക്കെട്ട് കരാറുകാരന്‍ സുന്ദരന്‍ മരിച്ചിരുന്നു. എങ്കിലും വെടിക്കെട്ട് തടസ്സമില്ലാതെ നടത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍. തിരുവമ്പാടി വിഭാഗത്തിന്റെ കരാറുകാരനായ സുന്ദരന്‍ അമിട്ടിന് തീകൊളുത്തുന്നതിനിയിലാണ് മരിച്ചത്.

11.30ന് തിരുവമ്പാടി മഠത്തില്‍വരവ് ആരംഭിയ്ക്കും. അന്നമനട പരമേശ്വരമാരാണ് മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് പ്രമാണം കൊട്ടുക.

ഉച്ചയ്ക്ക് 12.30ന് പാറമേക്കാവിന്റെ പൂരം തുടങ്ങും. പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണ്യത്തിലാണ് ചെമ്പടമേളം. ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവിന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. അഞ്ചുമണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിന്റെ 15 ആനകള്‍ വീതം സ്വരാജ് റൗണ്ടില്‍ മുഖാമുഖം നില്ക്കുന്നതോടെ പ്രസിദ്ധമായ കുടമാറ്റം.

മെയ് ഒന്ന് ശനിയാഴ്ച പുലര്‍ച്ചെയായിരിക്കും വെടിക്കെട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+