സിപിഎം നാടിന് ശാപം: ഉമ്മന്‍ചാണ്ടി
കോട്ടയം: സിപിഎം നാടിന്റെ ശാപമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഏപ്രില്‍ 30 വെള്ളിയാഴ്ച കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കേരളത്തിന്റെ വികസനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വികസനത്തിന് തടസമാവുന്നത് പ്രതിപക്ഷം നടത്തുന്ന സമരമാണ്.
തിരഞ്ഞെടുപ്പിന് ശേഷം ചില കക്ഷികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുമെന്നത് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ വ്യാമോഹം മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications