Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി: വിദ്യാസാഗര്‍ ഒറ്റപ്പെട്ടു

ആലപ്പുഴ: സംസ്ഥാനത്തെ മുഴുവന്‍ എസ്എന്‍ഡിപി യൂണിയനുകളിലെയും ഭാരവാഹികള്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡും യോഗം കൗണ്‍സിലും ഇതേ നിലപാട് ആവര്‍ത്തിച്ചു.

ഇതോടെ എസ്എന്‍ഡിപി നേതൃനിരയില്‍ പ്രസിഡന്റ് സി.കെ. വിദ്യാസാഗര്‍ ഒറ്റപ്പെട്ടിരിയ്ക്കുകയാണ്. സംസ്ഥാനത്തെ 93 എസ്എന്‍ഡിപി യൂണിയനുകളുടെയും പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍ എന്നിവരടക്കം നാനൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

വെള്ളാപ്പള്ളി നടേശനാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരുന്നത്. എസ്എന്‍ഡിപി യൂണിയനുകളുടെ സംസ്ഥാന തലയോഗമാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും വെള്ളാപ്പള്ളിയ്ക്ക് പിന്തുണ നല്കുന്ന യൂണിയനുകള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് പറയപ്പെടുന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സമീപകാലത്ത് വിദ്യാസാഗറെടുത്ത നിലപാടുകളെ വിമര്‍ശിച്ചു. വിദ്യാസാഗര്‍ യോഗത്തെ തകര്‍ക്കുന്നതിനായി വക്കാലത്ത് എടുത്തിരിയ്ക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ സ്വാഗതപ്രസംഗത്തില്‍ ആരോപിച്ചു.

വിദ്യാസാഗര്‍ എസ്എന്‍ഡിപി യോഗത്തിന്റെ കാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും 2000 മാര്‍ച്ച് മുതല്‍ 2004 മാര്‍ച്ച് വരെ 8.33 ലക്ഷം രൂപ വാഹനഇനത്തില്‍ ചെലവാക്കിയെന്നും വെള്ളാപ്പള്ളി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശനില്‍ വിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും യോഗത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച വിദ്യാസാഗറിനെ കുറ്റപ്പെടുത്തുന്ന പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. കോട്ടയം യൂണിയന്‍ സെക്രട്ടറി എ.ജി. തങ്കപ്പന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ ഡയറക്ടര്‍ വി. പൊന്നന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി എം.ബി. ശ്രീകുമാര്‍, യോഗം അസി. സെക്രട്ടറി പ്രൊഫ. ജി. സത്യന്‍, യോഗം ഡയറക്ടര്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+