കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലൂജയില്‍ നിന്നും യുഎസ് പിന്‍മാറുന്നു

  • By Staff
Google Oneindia Malayalam News

ഫലൂജ: ഷിയാവിഭാഗം നേതാവ് ഒളിച്ചിരിയ്ക്കുന്ന ഫലൂജ നഗരം വളഞ്ഞ യുഎസ് സേനയില്‍ ചില വിഭാഗങ്ങള്‍ ഇപ്പോള്‍ അവിടെ നിന്നും പിന്‍മാറുന്നു. ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ മുതലാണ് യുഎസ് സേനാവിഭാഗങ്ങളുടെ പിന്‍മാറ്റം ആരംഭിച്ചത്.

തീവ്രവാദികളുമായി ഇക്കാര്യത്തില്‍ യുഎസ് സേന എന്തെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഈ പിന്മാറ്റമെന്ന് കരുതുന്നു. ഫലൂജ നഗരത്തിന്റെ തെക്കന്‍ഭാഗത്ത് വിന്യസിച്ചിരുന്ന യുഎസ് സേനയാണ് പിന്മാറിയത്. പടിഞ്ഞാറന്‍ ഭാഗത്തുനിന്നും ചില സേനാവിഭാഗങ്ങള്‍ പിന്മാറിയിട്ടുണ്ട്. അതേ സമയം ചിലയിടങ്ങളില്‍ വെള്ളിയാഴ്ച ഇറാഖി സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. എന്താണ് ഈ നീക്കത്തിന് പിന്നിലെന്ന് വ്യക്തമല്ല.

ഏപ്രില്‍ തുടക്കത്തില്‍ ഫലൂജയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നതാണ്. പകരം ഫലൂജ വിശുദ്ധനഗരത്തില്‍ ഒളിച്ചിരിയ്ക്കുന്ന തീവ്രവാദികള്‍ ആയുധങ്ങള്‍ കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ആരും വിലപ്പെട്ട ആയുധങ്ങള്‍ കൈമാറിയിരുന്നില്ലെന്ന് യുഎസ് സേന കുറ്റപ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 29 വ്യാഴാഴ്ച യുഎസ് സേന ഫലൂജയില്‍ തീവ്രവാദികള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഒരു വശത്ത് തീവ്രവാദികളുമായി സമാധാനചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു ഈ ആക്രമണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X