Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിനും ഇനി റിലയന്‍സ് മൊബൈല്‍

കൊച്ചി: റിലയന്‍സ് ഇന്‍ഫോകോം മൊബൈലില്‍ വൈവാഹിക പരസ്യങ്ങള്‍ ലഭ്യമാവും. റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനും തങ്ങളുടെ വ്യക്തിവിവരങ്ങള്‍ പരസ്യം ചെയ്യുന്നതിനും റിലയന്‍സ് ഇന്‍ഫോകോമിന്റെ പുതിയ സര്‍വീസ് ഉപയോഗപ്പെടുത്താം.

റിലയന്‍സ് ഇന്‍ഫോകോമിന്റെ ആര്‍ വേള്‍ഡ് സര്‍വീസിലാണ് ഈ സേവനം ലഭ്യമാവുന്നത്. ഇതിനായി റിലയന്‍സ് കമ്പനി ശാദി. കോം, മാട്രികോര്‍പ്.കോം എന്നീ സൈറ്റുകളുമായി കരാറിലേര്‍പ്പെട്ടു.

ഈ സര്‍വീസ് ലഭിക്കുന്നതിന് ഉപഭോക്താവ് രജിസ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. റിം ഹാന്റ്സെറ്റിലൂടെ ലിസ്റ് ചെയ്ത പേരുകളുടെ കൂട്ടത്തില്‍ നിന്നും പങ്കാളിയെ തിരയാം.

റിം ഉപഭോക്കാക്കള്‍ക്ക് തങ്ങളുടെ പേരും പരസ്യപ്പെടുത്താനാവും. മതം, ഭാഷ, നഗരം, എസ്ടിഡി കോഡ്, വിദ്യാഭ്യാസം, തൊഴില്‍, വാര്‍ഷിക വരുമാനം, ഉയരം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പങ്കാളിക്കായി തിരച്ചില്‍ നടത്താനാവും. ഒരാള്‍ താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞാല്‍ ലിസ്റിലുള്ളയാളെ ഇക്കാര്യം അറിയിക്കും. തുടര്‍ന്ന് ലിസ്റിലുള്ളയാള്‍ക്ക് താത്പര്യം പ്രകടിപ്പിച്ചയാളുമായി ബന്ധപ്പെടാനാവും.

തൊഴിലിനായുള്ള തിരച്ചില്‍, വാഹനവില്പനയും വാങ്ങലും, റിയല്‍ എസ്റേറ്റ് ഇടപാടുകള്‍, യെലോ പേജ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, പുസ്തകം എന്നിവയുടെ വില്പന എന്നിവയ്ക്കായും വൈവാഹിക വിഭാഗം പോലെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+