ബസുവിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്ക് നീക്കം
ദില്ലി: ജ്യോതിബസുവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി മൂന്നാം മുന്നണിക്ക് രൂപം നല്‍കാന്‍ നീക്കം നടത്തുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി സൂചന നല്‍കി.
ആകാശവാണിയിലെ തിരഞ്ഞെടുപ്പ് പ്രക്ഷേപണത്തിലാണ് മൂന്നാ മുന്നണിക്ക് രൂപം നല്‍കാന്‍ സിപിഎമ്മിന് താത്പര്യമുണ്ടെന്ന് യെച്ചൂരി വ്യക്തമാക്കിയത്. ബിജെപി വിരുദ്ധകക്ഷികളുടെ ഒരു യോഗം വിളിച്ചുകൂട്ടുമെന്ന് യെച്ചൂരി അറിയിച്ചു.
ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് സിപിഎമ്മിന് തുറന്ന സമീപനമാണെന്ന് നേരത്തെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് വ്യക്തമാക്കിയിരുന്നു.
മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള നീക്കത്തോട് സഹകരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി മുലായംസിഗ് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനോട് അനുകൂലമായ സിപിഎമ്മിന്റെ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.
അതേ സമയം മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കം സംബന്ധിച്ച യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ തയ്യാറായില്ല. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് തിരിച്ചടിയാണ് മൂന്നാം മുന്നണി രൂപീകരണശ്രമം. മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications