Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിമിനലുകള്‍ക്ക് മത്സരിക്കാന്‍ അവകാശമില്ല: കോടതി

പട്ന: കുറ്റകൃത്യ പശ്ചാത്തലമുള്ളവര്‍ക്കും ജയില്‍ശിക്ഷയനുഭവിക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന് പട്ന ഹൈക്കോടതി ഏപ്രില്‍ 30 വെള്ളിയാഴ്ച വിധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇത്തരം സ്ഥാനാര്‍ഥികള്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷന് കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. വരും ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചേയ്ക്കും.

ജയില്‍ശിക്ഷയനുഭവിക്കുന്നതുമൂലം വോട്ടവകാശം താത്കാലികമായി റദ്ദാക്കപ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ചോദ്യംചെയ്തു സമര്‍പ്പിക്കപ്പെട്ട രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റിസ് രവി സ്വരൂപ് ധവാനും ജസ്റിസ് ശശാങ്ക്കുമാര്‍ സിങ്ങും ഉള്‍പ്പെടുന്ന പട്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന ഈ വിധി പ്രസ്താവിച്ചത്.

പിടികിട്ടാപ്പുള്ളികള്‍ വോട്ടുരേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുന്ന കാര്യം തിരഞ്ഞെടുപ്പുകമ്മീഷന്‍ പരിഗണിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.ആര്‍.ജെ.ഡി. നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്‍, എല്‍.ജെ.പി. ജനറല്‍ സെക്രട്ടറി പപ്പുയാദവ് എന്ന രാജേഷ് രഞ്ജന്‍, സ്വതന്ത്ര എംഎല്‍എ രാജന്‍ തിവാരി, മുന്നാക്ക ജാതിക്കാരായ ഭൂവുടമകളുടെ സ്വകാര്യസേനയായ രണ്‍വീര്‍ സേനയുടെ മേധാവി ബ്രഹ്മേശ്വര്‍ സിങ്ങ് തുടങ്ങിയവരെല്ലാം ബിഹാറിലെ ജയിലുകളില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്.

1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 62-ാം വകുപ്പിലെ അഞ്ചാം ഉപവകുപ്പുപ്രകാരം വോട്ടവകാശം റദ്ദാക്കപ്പെട്ട തടവുകാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ചോദ്യംചെയ്ത് പീപ്പിള്‍സ് വാച്ച് എന്ന സന്നദ്ധസംഘടനയാണ് ആദ്യ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ കസ്റഡിയിലായിരുന്നിട്ടും ആസ്പത്രിക്കിടക്കയില്‍നിന്ന് തിരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന മുഹമ്മദ് ഷഹാബുദ്ദീനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിവാനില്‍ അദ്ദേഹത്തിന്റെ എതിരാളിയായ ജനതാദള്‍ (യു) സ്ഥാനാര്‍ഥി ഓംപ്രകാശ് യാദവാണ് രണ്ടാമത്തെ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ അരങ്ങേറുന്ന ഇത്തരം ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പുകമ്മീഷന്റെ നിരീക്ഷകര്‍ റിപ്പോര്‍ട്ടുചെയ്യുന്നില്ലെങ്കില്‍ അടുത്ത ഘട്ടം വോട്ടെടുപ്പ് നടക്കുമ്പോള്‍ അത്തരക്കാരെ മാറ്റി കൂടുതല്‍ വിശ്വസ്തരായവരെ നിയമിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം, ജയിലിലാണെങ്കിലും ഒരു വ്യക്തിക്ക് വോട്ടര്‍പട്ടികയില്‍ പേരുള്ളയാളെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്നാണ് കേസിലെ എതിര്‍കക്ഷികളായ തിരഞ്ഞെടുപ്പുകമ്മീഷന്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ എന്നിവയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+