കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സഹായം തേടില്ല: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുകുന്ദപുരത്ത് ബിജെപിയുടെ സഹായം തേടി താനോ തന്റെ കുടുംബാംഗങ്ങളോ പോകില്ലെന്ന് കെ. കരുണാകരന്‍.

തിരുവനന്തപുരം വെസ്റ് മണ്ഡലത്തില്‍ വി.എസ്. ശിവകുമാറിന്റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍. തിരുവനന്തപുരത്ത് രാജഗോപാലിനെ ജയിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും പകരം മുകുന്ദപുരത്ത് ബിജെപി കോണ്‍ഗ്രസിനെ സഹായിക്കും എന്നുമാണ് ആരോപണം. ഇതു പറയുന്നവര്‍ ഇത്ര വിവരം കെട്ടവരാണോ?- കരുണാകരന്‍ ചോദിച്ചു.

കേരളത്തിലെ റെയില്‍വേ വികസനം പനമ്പിള്ളി കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ നേടിയതാണ്. തിരുവനന്തപുരത്തുകാര്‍ ശുദ്ധമാരായതിനാല്‍ അവരോട് എന്ത് മണ്ടത്തരവും പറയാമെന്നാണ് ചിലരുടെ ധാരണ. രാജഗോപാല്‍ ട്രെയിനുകളുടെ എണ്ണം പറഞ്ഞ് ഇപ്പോള്‍ കമ്പാര്‍ട്ട്മെന്റുകളുടെ എണ്ണവും പറഞ്ഞുതുടങ്ങി. - കരുണാകരന്‍ ആരോപിച്ചു.

ബീമാപള്ളി റഷീദ് അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ്, ജോര്‍ജ്ജ് മെഴ്സ്യര്‍, വഞ്ചിയൂര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X