കൊച്ചിയില്‍ 83 ലോട്ടറി കേന്ദ്രങ്ങള്‍ പൂട്ടി
കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള റെയ്ഡില്‍ എറണാകുളും ജില്ലയിെല കൂടുതല്‍ ഓണ്‍ലൈന്‍ ലോട്ടറി വില്പന കേന്ദ്രങ്ങള്‍ ലോട്ടറി ഉദ്യോഗസ്ഥര്‍ മുദ്രവച്ചു.
ഏപ്രില്‍ 30 വെള്ളിയാഴ്ച എറണാകുളം ജില്ലയിലെ 83 ലോട്ടറി കേന്ദ്രങ്ങള്‍ കൂടിയാണ് മുദ്ര വച്ചത്. കൊമ്പറയിലെ സിസിഐ ഗ്രൂപ്പിന്റെ ഒരു ലോട്ടറി വില്പന കേന്ദ്രത്തില്‍ നിന്നും 40 ലക്ഷത്തിന്റെ ടിക്കറ്റുകള്‍ പിടിച്ചെടുത്തു.
പച്ചാളം, വടുതല, ചിറ്റൂര്‍, വാരപ്പുഴ, വടക്കന്‍ പറവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, ആരക്കുന്നം, കൂത്താട്ടുകുളം, പിറവം, തൃപ്പൂണിത്തുറ, വാഴക്കാല എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. വാരപ്പുഴയിലും തെക്കന്‍ പറവൂരിലുമാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ സീല്‍ ചെയ്തത്.
റെയ്ഡിനെ കുറിച്ചുള്ള വാര്‍ത്ത പരക്കുന്നതിനാല്‍ മിക്ക ഡീലര്‍മാരും ടിക്കറ്റുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുവെന്ന് സംശയമുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങളില്‍ ബോര്‍ഡ് പോലും വയ്ക്കാത്തതിനാല്‍ അവ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡ് ശനിയാഴ്ചയും തുടരും.












Click it and Unblock the Notifications