കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്ട് കാവല്‍ ശക്തമാക്കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷീകം മേയ് രണ്ട് ഞായറാഴ്ചയാണ്. ഇതിനെ തുടര്‍ന്ന് പൊലീസ് ഈ പ്രദേശത്തെ കാവല്‍ ശക്തമാക്കി. ഒമ്പതുപേരാണ് മാറാട് ഒരുവര്‍ഷത്തിന് മുമ്പ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.

ഞായറാഴ്ച മാറാട് അരയസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി നടക്കും. മെയ് മൂന്നിനു നഗരത്തിലും അനുസ്മരണ പരിപാടിയുണ്ട്.

മാറാടുമാത്രം അഞ്ഞൂറോളം പോലീസുണ്ടാകും. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനായിരുന്നു അക്രമം നടന്നത്. ഇരുനൂറ്റമ്പതോളം ലോക്കല്‍ ആംഡ് പോലീസ് ഇപ്പോള്‍ മാറാട്ടുണ്ട്. മൂന്നു കമ്പനി സി.ആര്‍.പി.എഫും വന്നിട്ടുണ്ട്. കൂടുതല്‍ അര്‍ധസേനാംഗങ്ങള്‍ വരുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ ടി.കെ.വിനോദ്കുമാര്‍ പറഞ്ഞു.

മാറാട്ട് കാവല്‍ ശക്തമാക്കുന്നതോടൊപ്പം നഗരത്തിലും ശക്തമായ പോലീസ് സാന്നിധ്യമുണ്ടാകും, ബീച്ചാസ്പത്രി മുതല്‍ പുതിയകാവ് കടപ്പുറം വരെ വെള്ളിയാഴ്ച പോലീസിന്റെ റൂട്ട്മാര്‍ച്ച് നടന്നു. ശനിയാഴ്ച മാറാട്, പയ്യാനക്കല്‍ ഭാഗങ്ങളിലും റൂട്ട്മാര്‍ച്ചുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X