കേരളമെങ്ങും മേയ്ദിനം ആഘോഷിച്ചു
തിരുവനന്തപുരം: ലോകമെങ്ങും മേയ് ദിന ആഘോഷങ്ങള്‍ നടക്കുകയാണ്. കേരളത്തിലും തൊഴിലാളികളും വിവിധ പാര്‍ട്ടികളും മേയ് ദിനം ആഘോഷിച്ചു.
കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ മേയ്ദിന റാലികള്‍ നടന്നു. സിപിഎം, സിപിഐ, ആര്‍എസ് പി എന്നീ സംഘടനകളും കോണ്‍ഗ്രസും ജില്ലാ ആസ്ഥാനങ്ങളില്‍ മേയ്ദിന റാലികള്‍ സംഘടിപ്പിച്ചു.
തൊഴിലാളി സംഘടനകളായ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ സംഘടനകള്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മുന്നിലും മെയ് ദിന റാലികള്‍ നടത്തി.
മേയ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ വൈകീട്ട് യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications