സോണിയ രണ്ട് ദിവസം കേരളത്തില്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തുന്ന എഐസിസി അധ്യക്ഷ സോണിയ ഇവിടെ രണ്ട് ദിവസം ചെലവഴിയ്ക്കും. മെയ് അഞ്ച്, ആറ് തീയതികളിലാണ് സോണിയയുടെ പ്രചാരണപരിപാടി.
അഞ്ചിന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലും ഉച്ചയ്ക്ക് 2.30ന് തിരുവല്ല മുനിസിപ്പല്‍ സ്റേഡിയത്തിലും അഞ്ച്മണിയ്ക്ക് കൊച്ചി രാജ്യാന്തരസ്റേഡിയത്തിലും പ്രസംഗിയ്ക്കും.
ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊല്ലം സ്ഥാനാര്‍ത്ഥികളും തിരുവല്ലയില്‍ നടക്കുന്ന യോഗത്തില്‍ മാവേലിക്കര, അടൂര്‍, ഇടുക്കി, കോട്ടയം സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും.
എറണാകുളം യോഗത്തില്‍ ആലപ്പുഴ, എറണാകുളം, മുകുന്ദപുരം, വടക്കാഞ്ചേരി, തൃശൂര്‍ സ്ഥാനാര്‍ത്ഥികളും കോഴിക്കോട് യോഗത്തില്‍ ഒറ്റപ്പാലം, പാലക്കാട്, വടകര, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും. പ്രിയങ്കയും സോണിയയോടൊപ്പം എത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
അഹമ്മദ് പട്ടേല്‍, കെ. കരുണാകരന്‍,എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, പി.പി. തങ്കച്ചന്‍ എന്നിവരും ഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications