തൃശൂരില്‍ പകല്‍പ്പൂരത്തിനും ജനത്തിരക്ക്
തൃശൂര്‍: കുടമാറ്റവും വാദ്യവിസ്മയങ്ങളും വെടിക്കെട്ടും കഴിഞ്ഞെങ്കിലും പൂരത്തിന്റെ ആവേശം അലതുള്ളുന്ന മനസ്സുമായി സ്ത്രീകളും കുട്ടികളും പൂരപ്പറമ്പിലേക്ക് ഒഴുകുന്നു. മെയ് ഒന്ന് ശനിയാഴ്ച തൃശൂര്‍ പൂരത്തിന്റെ അവസാനപാദമായ പകല്‍പ്പൂരം കാണാനും വന്‍ജനത്തിരക്ക്.
യഥാര്‍ത്ഥ പൂരം മറുനാട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും ഉള്ളതാണെന്നാണ് സങ്കല്പം. പൂരപ്പിറ്റേന്ന് സ്ത്രീകള്‍ക്കും തൃശൂര്‍കാര്‍ക്കും ഉള്ളതാണ് പകല്‍പ്പൂരം എന്ന സങ്കല്പം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് കൂടിപ്പിരിയല്‍ ചടങ്ങോടെ ഇക്കൊല്ലത്തെ പൂരത്തിന് തിരശ്ശീലവീഴും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അടുത്ത വര്‍ഷം പൂരത്തിന്റെ ദിവസം വീണ്ടും കാണാം എന്ന് പറഞ്ഞ് പിരിയുന്ന ചടങ്ങാണ് കൂടിപ്പിരിയല്‍ ചടങ്ങ്.
പൂരം കാണാന്‍ ബുധനാഴ്ച സ്വരാജ്റൗണ്ട്കവിഞ്ഞൊഴുകുന്ന ജനസാഗരമായിരുന്നു. തിരുവമ്പാടിയുടെ മഠത്തില്‍വരവിലെ പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും ഇരുവിഭാഗത്തിന്റെയും 16 ആനകള്‍ വീതം മുഖാമുഖം നിന്നുള്ള എഴുന്നെള്ളിപ്പും കുടമാറ്റവും ജനം ആവേശത്തോടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി.












Click it and Unblock the Notifications