കൊച്ചി റിഫൈനറീസ് ലാഭവീതം പ്രഖ്യാപിച്ചു
കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കീഴിലുള്ള സ്ഥാപനമായ കൊച്ചി റിഫൈനറീസ് ലിമിറ്റഡ് നടപ്പ് സാമ്പത്തികവര്‍ഷം12 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. ഇത് റെക്കോഡാണ്.
മെയ് ഒന്ന് ശനിയാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തിന് ശേഷം ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ എസ്. ബേഹുരിയയും കൊച്ചിന്‍ റിഫൈനറീസ് മാനേജിംഗ് ഡയറക്ടര്‍ ബി. കെ. മോനോനുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ബോര്‍ഡ് ഓഹരിയ്ക്ക് 12 രൂപ ഡിവിഡന്റ് അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തതായി ഇരുവരും അറിയിച്ചു. 2003-04 സാമ്പത്തികവര്‍ഷം 100 ശതമാനം ഡിവിഡന്റാണ് (ഒരു ഓഹരിയ്ക്ക് 10 രൂപ) നല്‍കിയിരുന്നത്.
2003-04 സാമ്പത്തികവര്‍ഷം കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ളഅറ്റാദായം 555 കോടിയാണ്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 21 ശതമാനം വര്‍ധനവാണ് ലാഭത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 456 കോടിയായിരുന്നു ലാഭം.
കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ വന്നാല്‍ കൊച്ചിന്‍ റിഫൈനറീസായിരിക്കും അതിന്റെ മാര്‍ക്കറ്റിംഗും വിതരണവും പ്രധാനമായും നടത്തുകയെന്ന് മേനോന്‍ പറഞ്ഞു. പ്രകൃതിവാതകം ഇന്ധനമാക്കിക്കൊണ്ട് ഒരു വൈദ്യുതോല്പാദന പദ്ധതിയും പരിഗണനയിലുണ്ട്. പാചകവാതകത്തിന്റെ ചില്ലറവില്പനയെക്കുറിച്ചും ആലോചനയിലുണ്ട്.












Click it and Unblock the Notifications