Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് സിഗരറ്റ് വില്ക്കരുത്

ദില്ലി: സിഗരറ്റിന്റെയും മറ്റ് പുകയിലെ ഉല്പന്നങ്ങളുടെയും പരസ്യങ്ങള്‍ ഇനി ഇന്ത്യയില്‍ അനുവദിയ്ക്കില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുകയില ഉല്പന്നനിയമം മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്നതോടെയാണിത്.

പുകയില ഉല്പന്നങ്ങള്‍ക്കും ഉല്പാദനത്തിനും വിതരണത്തിനും വില്പനയ്ക്കും കടുത്ത നിയന്ത്രങ്ങളും ഇതോടൊപ്പം പ്രാബല്യത്തില്‍ വരും. നിയമമനുസരിച്ച് ഇനി 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള്‍ വില്ക്കുന്നത് കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ തടവും പിഴയും ലഭിയ്ക്കാം.

വാങ്ങാനെത്തുന്നയാള്‍ക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് കച്ചവടക്കാരന് സംശയം തോന്നിയാല്‍ ഉല്പന്നങ്ങള്‍ നല്കാതിരിയ്ക്കാം. ഇത്തരം അവസരത്തില്‍ വയസുതെളിയിയ്ക്കുന്ന രേഖ ഹാജരാക്കി വേണമെങ്കില്‍ ഉപഭോക്താവിന് പുകയില ഉല്പന്നങ്ങള്‍ വാങ്ങാം.

പുകയില പരസ്യങ്ങള്‍ക്കാണ് കടുത്ത നിയന്ത്രണം. ഇതനുസരിച്ച് പത്രമാധ്യമങ്ങളിലോ മറ്റ് ഉല്പന്നങ്ങളുടെ പായ്ക്കറ്റിലോ പുകയില പരസ്യങ്ങള്‍ പാടില്ല. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+