ഇന്ത്യ ഇറാഖില്‍ സൈന്യത്തെ അയച്ചെന്ന്
കോയമ്പത്തൂര്‍: ഇന്ത്യ ഇറാഖിലേയ്ക്ക് രഹസ്യമായി സൈനികരെ അയച്ചുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ഒരു അന്താരാഷ്ട്ര മാസികയില്‍ വന്ന ലേഖനത്തിന് വാജ്പേയി മറുപടി പറയണമെന്ന് സിപിഐ. മെയ് രണ്ട് ഞായറാഴ്ച ഒരു വാര്‍ത്താസമ്മേളനത്തിലാണ് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈയിലെയും ദില്ലിയിലെയും റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയാണ് ഇന്ത്യ ഇറാഖിലേയ്ക്ക് സൈനികരെ അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ യുഎസ് സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ മറ്റൊരു രീതിയില്‍ വഴങ്ങിയിരിക്കുകയാണെന്നും ബര്‍ദന്‍ കുറ്റപ്പെടുത്തി.
നേരത്തെ ഇറാഖിലേയ്ക്ക് സൈന്യത്തെ അയയ്ക്കാന്‍ യുഎസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ അതിന് വഴങ്ങിയിരുന്നില്ല. അന്ന് ജനങ്ങളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എന്‍ഡിഎ സര്‍ക്കാര്‍ സൈന്യത്തെ അയയ്ക്കാതിരുന്നതെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications