കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേന്ദ്രബാബു ചീഫ് ജസ്റിസായി സ്ഥാനമേറ്റു

  • By Staff
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ എസ്. രാജേന്ദ്രബാബു സുപ്രീംകോടതി ചീഫ് ജസ്റീസായി ചുമതലയേറ്റു. മെയ് രണ്ട് ഞായറാഴ്ച രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി വാജ്പേയി, നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാര്‍ത്താവിനിമയ മന്ത്രി അരുണ്‍ ഷൂറി, സ്പീക്കര്‍ മനോഹര്‍ ജോഷി, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്വതന്ത്ര ഇന്ത്യയുടെ 34ാം ചീഫ് ജസ്റിസാണ് രാജേന്ദ്രബാബു.

വി.എന്‍. ഖാരെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജേന്ദ്രബാബുവിലെ ചീഫ് ജസ്റിസായി നിയമിച്ചത്. ജൂണ്‍ ഒന്നിന് സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്നതിനാല്‍ വെറും 31 ദിവസം മാത്രമാണ് രാജേന്ദ്രബാബു ചീഫ് ജസ്റിസായി തുടരുകയുള്ളൂ. 1965ല്‍ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച രാജേന്ദ്രബാബു 1988ല്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X