മദ്നിയുടെ ജാമ്യം: തീരുമാനിച്ചില്ലെന്ന് ആന്റണി
കൊച്ചി: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഇക്കാര്യം പരിശോധിച്ചുവരികയാണ്. മദ്നിക്ക് ചികിത്സ അനുവദിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
മെയ് രണ്ട് ശനിയാഴ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കഴിഞ്ഞ തിരഞ്ഞടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ യുഡിഎഫിന് ലഭിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications