നവോത്ഥാനയാത്ര ഊര്‍ജം പകര്‍ന്നു: ആന്റണി
തിരുവനന്തപുരം: നവോത്ഥാനയാത്ര യുഡിഎഫ് അണികളില്‍ ഊര്‍ജം പകര്‍ന്നതായി മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മാധ്യമങ്ങളില്‍ ഒരു വിഭാഗം പറയുന്നതു പോലെ ജനങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എനിക്ക് ഇതുപോലെ യാത്ര ചെയ്യാനാവുമോ? എന്റെ പ്രസംഗം കേള്‍ക്കാന്‍ ഒട്ടേറ ജനങ്ങളെത്തുന്നതാണ് ഞാന്‍ നവോത്ഥാനയാത്രയ്ക്കിടെ കണ്ടത്- ആന്റണി പറഞ്ഞു.
നവോത്ഥാനയാത്ര തുടങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് കടുത്തതായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള പ്രതികരണം കാണുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ കാഠിന്യം അയഞ്ഞതായാണ് അനുഭവപ്പെടുന്നത്. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രചാരണത്തിനിടയില്‍ ഞാന്‍ പറയുന്നതെന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്- ആന്റണി പറഞ്ഞു.
പ്രചാരണ തുടങ്ങിയതിന് ശേഷം യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് ആന്റണിയോടൊപ്പമുണ്ടായിരുന്ന മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
ഏപ്രില്‍ 20ന് മഞ്ചേശ്വരത്ത് തുടങ്ങിയ നവോത്ഥാനയാത്ര മെയ് നാല് ചൊവാഴ്ചയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.












Click it and Unblock the Notifications