വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും: കാരാട്ട്
കൊച്ചി: ബിജെപി മുന്നണിക്ക് ബദലായ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് സിപിഎം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
മെയ് രണ്ട് ഞായറാഴ്ച കൊച്ചി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയും മതേതരമുന്നണിയും തമ്മിലാണ് പ്രധാനപോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാവുന്നതിനെ അവരുടെ വിദേശജന്മത്തിന്റെ പേരില്‍ എതിര്‍ക്കില്ലെന്ന് മാത്രമാണ് ജ്യോതിബസു കഴിഞ്ഞ ദിവസം പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിന് ശേഷമേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്നാണ് സിപിഎം നിലപാട്- കാരാട്ട് വ്യക്തമാക്കി.












Click it and Unblock the Notifications