കോണ്‍ഗ്രസില്‍ അഴിച്ചുപണി നടക്കും: കരുണാകരന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ അഴിച്ചുപണി നടന്നേയ്ക്കുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
മെയ് രണ്ട് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും. പ്രചാരണരംഗത്ത് യുഡിഎഫ് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നവോത്ഥാനയാത്ര തിരഞ്ഞെടുപ്പ് പ്രചാരണമല്ല. പകരം ആന്റണിയും കരുണാകരനും ഒറ്റക്കെട്ടാണെന്നും. കോണ്‍ഗ്രസ് ഐക്യത്തിലാണെന്നും ജനത്തെ അറിയിക്കാനുള്ള ശ്രമമായിരുന്നു. - കരുണാകരന്‍ പറഞ്ഞു.
മാറാട് പ്രശ്നത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിക്ക് നേരത്തെ ജാമ്യം അനുവദിക്കേണ്ടതായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications