മാറാട്ട് ശക്തമായ സുരക്ഷാ സന്നാഹം
കോഴിക്കോട്: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷികദിനമായ മെയ് രണ്ട് ഞായറാഴ്ച അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മാറാട്ട് പൊലീസ് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
മാറാട് കടപ്പുറത്തും പരിസരത്തും കേന്ദ്ര റിസര്‍വ് പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച ചില സംഘടനകള്‍ റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് അക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. കെ. വിനോദ്കുമാര്‍ പറഞ്ഞു.
പ്രദേശത്തെ ക്രമസമാധാന നില വിലയിരുത്തുന്നതിനായി മാറാട് പൊലീസ് സ്റേഷനില്‍ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള പൊലീസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 10ന് മാറാട്ടെ പ്രശ്നസാധ്യതയുള്ള ചില പോളിംഗ് ബൂത്തുകളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് കമ്മിഷണര്‍ പറഞ്ഞു.












Click it and Unblock the Notifications