കേന്ദ്ര സര്‍ക്കാരില്‍ ചേരുന്നത് ആലോചിച്ചിട്ടില്ല: പ്രകാശ് കാരാട്ട്
കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കിയാല്‍ അതില്‍ സി പി എം ചേരണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പ്രധാന ആവശ്യം ഏതുവിധേനെയും ബി ജെ പി സഖ്യത്തെ തോല്പിയ്ക്കുക എന്നതാണ്. കോണ്‍ഗ്രസ് സി പി എം ന്റെ ശത്രു അല്ല. കേരളത്തില്‍ സി പി എം കോണ്‍ഗ്രസിനെതിരെ നിലപാട് എടുക്കുന്നത് അവര്‍ ബി ജെ പി സര്‍ക്കാരിന്റെ അതേ നയപരിപാടികള്‍ സ്വീകരിയ്ക്കുന്നതുകൊണ്ടാണ്.
കോണ്‍ഗ്രസിനോട് സി പി എം നുള്ള പ്രധാന എതിര്‍പ്പ് അവരുടെ സാമ്പത്തിക നയങ്ങളാണ്. സോണിയാ ഗാന്ധിയുടെ വിദേശ ജന്മം സി പി എം ഒരു പ്രധാന വിഷയമായി കാണുന്നില്ല. ആര് സര്‍ക്കാരുണ്ടാക്കിയാലും അവരുടെ നയമാണ് പാര്‍ട്ടിയുടെ പ്രധാന പ്രശ്നം.ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ യു എസുമായി അടുക്കുന്ന വിദേശ നയം സ്വീകരിച്ചതില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടില്ല.












Click it and Unblock the Notifications