സദ്ദാം ഹുസൈന്‍ നോവല്‍ എഴുതുന്നു
ലണ്ടന്‍: സഖ്യസേനയുടെ തടവില്‍ കഴിയുന്ന മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ നോവല്‍ രചിക്കുന്നു. നോവലില്‍ സദ്ദാം ഹുസൈനെ നായകനായും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വില്ലനായുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സദ്ദാമിന്റെ നോവല്‍ അദ്ദേഹത്തിന്റെ മാനസികഘടനയെ കുറിച്ചും ഇറാഖിലെ ഇപ്പോഴത്തെ സ്ഥിതിഗിതികള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തെ കുറിച്ചും സൂചനകള്‍ തരുമെന്ന പ്രതീക്ഷയുടെ പുറത്താണ് അദ്ദേഹത്തെ നോവല്‍ എഴുതാന്‍ അധിതൃതര്‍ അനുവദിച്ചിരിക്കുന്നതെന്ന് സണ്‍ഡേ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ എന്നിവരെയും നോവലില്‍ വില്ലന്‍മാരായി ചിത്രീകരിച്ചിട്ടുണ്ട്.
സലിം എന്നാണ് നോവലിലെ നായകന് പേരിട്ടിരിക്കുന്നത്. അറബ് പുരുഷനായ സലിം ദീര്‍ഘകായനായ ഒരു സുന്ദരനാണ്. നീണ്ട മൂക്കും താടിയുമുണ്ട്.
സദ്ദാം മുമ്പ് രചിച്ച രണ്ട് കൃതികള്‍ ഇറാഖിലെ ജനപ്രിയനോവലുകളായിരുന്നു. അന്തര്‍ദേശീയ റെഡ് ക്രോസ് സംഘം കഴിഞ്ഞയാഴ്ച സദ്ദാമിനെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ നോവല്‍ രചന സംബന്ധിച്ച വിവരം വെളിച്ചത്തുവന്നത്.












Click it and Unblock the Notifications