Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്കെതിരെ കേന്ദ്രം

ദില്ലി: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തൊഴിലാളികളെ ഇറാഖിലെ യുഎസ്സൈനിക ക്യാമ്പുകളില്‍ ജോലിക്കയച്ച റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കേസെടുക്കാന്‍ വിദേശമന്ത്രി യശ്വന്ത് സിന്‍ഹ ഉത്തരവ് നല്കി.

കേന്ദ്ര തൊഴില്‍ മന്ത്രി സാഹിബ് സിംഗ് വര്‍മ്മയ്ക്കെഴുതിയ കത്തിലാണ് കേന്ദ്രമന്ത്രി ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കുവൈത്തിലേക്കെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയശേഷം തൊഴിലാളികളെ ഇറാഖില്‍ അടിമപ്പണിയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു മുംബൈയിലെയും കൊച്ചിയിലെയും അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍.

ഇറാഖില്‍ അടിമപ്പണിയ്ക്ക് പോയവരെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ഇറാഖിലെ ഇന്ത്യന്‍ നയതന്ത്രമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിലേക്കെന്ന് പറഞ്ഞ് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാകള്‍ യുഎസ് സൈനികര്‍ക്ക് ഭക്ഷണമെത്തിയ്ക്കാനും വസ്ത്രങ്ങള്‍ അലക്കാനും ക്യാമ്പുകള്‍ വൃത്തിയാക്കാനും കരാറെടുത്തവര്‍ക്കായി രാപകലില്ലാതെ ജോലി ചെയ്യേണ്ടിവരികയായിരുന്നു. ഇവരില്‍ ചിലര്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയതോടെയാണ് പീഡനകഥകള്‍ പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+