കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയാകാനില്ല: രാഹുല്‍

  • By Staff
Google Oneindia Malayalam News

കാണ്‍പൂര്‍: രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. മെയ് മൂന്ന് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേഠി ലോക്സഭാ മണ്ഡലത്തിന്റെ പ്രതിനിധിയായി താന്‍ തുടരും. സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് താന്‍ അതിന് ഉത്തരം പറയാന്‍ മാത്രം മുതിര്‍ന്ന നേതാവല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി വാജ്പേയി സോണിയയ്ക്കെതിരെ വിദേശജന്മപ്രശ്നം ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തില്‍ നിന്നും രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറി. വാജ്പേയി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിയ്ക്കുന്നു. മുതിര്‍ന്ന ആളുകളെ ബഹുമാനിയ്ക്കുക എന്നത് കുടുംബത്തിന്റെ പാരമ്പര്യമാണെന്നും അതിനാല്‍ ഈ വിമര്‍ശനത്തിന് താന്‍ മറുപടി പറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X