Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമട മാതൃകയിലുള്ള സമരം രാജ്യവ്യാപകമാക്കും: വന്ദനാശിവ

ദില്ലി: കൊക്കകോളയ്ക്കും പെപ്സിക്കും എതിരായി പ്ലാച്ചിമട മോഡല്‍സമരം രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദനാശിവ പറഞ്ഞു. ഈ കോള കമ്പനി എവിടെ ചെന്നാലും അനധികൃതമായി വെള്ളം ഊറ്റുക തന്നെ ചെയ്യും. അതിനെതിരെ പ്രതികരിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല.

ദില്ലിയില്‍ മേയ് രണ്ട് ഞായറാഴ്ച നടന്ന കോള വിരുദ്ധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൊക്കകോളയ്ക്ക് എതിരായി പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ ശക്തമായ സമരം തുടരുകയാണ്. അതേ മാതൃകയിലുള്ള കോളവിരുദ്ധസമരം ദേശീയതലത്തില്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നനിലയില്‍ കോളവിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഗ്രാമസഭകള്‍, പഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴിയായിരിക്കും ബോധവത്കരണം നടത്തുന്നത്-വന്ദനാശിവ പറഞ്ഞു.

ഇന്ത്യയില്‍ 52 കൊക്കകോള പ്ലാന്റുകളും 38 പെപ്സി പ്ലാന്റുകളുമാണുള്ളത്. സമരത്തിന് മുന്നോടിയായി പ്ലാന്റുകളെക്കുറിച്ച് വിശദമായി പഠനം നടത്തുമെന്ന് വന്ദനാശിവ പറഞ്ഞു. യോഗത്തില്‍ അമ്പതോളം കോള വിരുദ്ധ സംഘടനകള്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+