സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും: പട്ടേല്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതരപാര്‍ട്ടികളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
മൂന്നാം മുന്നണി സര്‍ക്കാരിന് യാതൊരു സാധ്യതയുമില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. മെയ് മൂന്ന് തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പട്ടേല്‍.
മതേതരത്വത്തില്‍ വിശ്വസിക്കുന്നവരും എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കരുതുന്നവരും രാജ്യം ഭരിക്കും. എന്‍ഡിഎ ഇതര രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ പാര്‍ട്ടി. സ്വാഭാവികമായും കൂടുതല്‍ സീറ്റുകളുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെയും സഖ്യത്തെയും നയിക്കും.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന കെ. കരുണാകരന്റെ പ്രസ്താവനയെകുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പട്ടേല്‍ പറഞ്ഞു. കരുണാകരനോട് സംസാരിച്ചതിന് ശേഷം താന്‍ ഇതേ കുറിച്ച് പ്രതികരിക്കാമെന്ന് പട്ടേല്‍ വ്യക്തമാക്കി.












Click it and Unblock the Notifications