സിപിഎം ഇനി മത്സരിക്കേണ്ട: ആന്റണി
കൊല്ലം: സോണിയാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സിപിഎം നേതാവ് ജ്യോതിബസു അംഗീകരിച്ച സ്ഥിതിക്ക് കേരളത്തില്‍ ഇനി സിപിഎം കോണ്‍ഗ്രസിനെതിരെ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
നവോത്ഥാനയാത്രയ്ക്കിടെ, മെയ് മൂന്ന് തിങ്കളാഴ്ച കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ബസു ഇങ്ങനെ പറഞ്ഞ നിലയ്ക്ക് സിപിഎം കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നതില്‍ കഴമ്പില്ല. ബസു പറഞ്ഞത് കേരളത്തിലെ ജനത ഉള്‍ക്കൊണ്ടു കഴിഞ്ഞു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് ചുവടുകള്‍ പിഴയ്ക്കുകയാണ്. ഉപനേതാവായ കോടിയേരി ബാലകൃഷ്ണനും പിഴവുകളാണ് സംഭവിക്കുന്നത്. എക്കാലവും തെറ്റ് തിരുത്താന്‍ സമ്മതിക്കാത്ത സിപിഎമ്മിന്റെ പ്രതീകമാണ് കോടിയേരി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ജയിക്കില്ല. കേന്ദ്രമന്ത്രി ഒ. രാജഗോപാലിനെ കേരളത്തിന്റെ അംബാസിഡര്‍ എന്ന് വിളിച്ചത് അദ്ദേഹം ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ്. എന്നാല്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ കാര്യത്തിലും മറ്റും രാജഗോപാലിന്റെ നിലപാടിനെ അംഗീകരിക്കാനാവില്ല.
അബ്ദുള്‍ നാസര്‍ മദ്നിക്ക് പരോള്‍ നല്‍കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കേണ്ടത് പൊലീസാണ്. പൊലീസിന്റെ നടപടികളില്‍ ഇടപെടാനാവില്ലെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications