ആന്റണി ബിജെപിക്ക് വഴങ്ങുന്നു: ബര്‍ദാന്‍
തിരുവനന്തപുരം: കമ്യൂണിസത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി മതഫാസിസത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്ന് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ പറഞ്ഞു.
സംഘ്പരിവാറിന്റെ സമ്മര്‍ദത്തിന് വഴങ്ങി അവരെ പ്രീണിപ്പിക്കുന്ന നയമാണ് ആന്റണി പിന്തുടരുന്നത്. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റിന്റെ മെയ് മൂന്ന് തിങ്കളാഴ്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബര്‍ദാന്‍.
കേന്ദ്രത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കി ഒരു മതേതരസര്‍ക്കാരിനെ കൊണ്ടുവരാനാണ് ശ്രമം. എന്‍ഡിഎയുടെ അജണ്ടയില്‍ മതേതരത്വത്തിന് സ്ഥാനമില്ല. ഗുജറാത്തില്‍ ബിജെപി നടത്തിയ കൂട്ടക്കൊലകള്‍ ജനങ്ങള്‍ മറന്നുതുടങ്ങിയിട്ടില്ല. ഒരു സഖ്യമെന്ന നിലയില്‍ എന്‍ഡിഎ മരിച്ചുകഴിഞ്ഞു.
മതേതരമുന്നണി രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ല. അതേ സമയം എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ അതേ പടി പിന്തുടരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ അംഗീകരിക്കാനാവില്ല.
ആര് സര്‍ക്കാരിനെ നയിക്കുമെന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബര്‍ദാന്‍ പറഞ്ഞു.












Click it and Unblock the Notifications