ആയുര്‍വേദം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
കൊച്ചി: ആയുര്‍വേദം പോലുള്ള സമൂഹത്തിന് പ്രയോജനപ്രദമായ പരമ്പരാഗത അറിവുകള്‍ സ്കൂളുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ ഡോ. അശോക് ഗാംഗുലി പറഞ്ഞു.
കൊച്ചി സഹോദയ സ്കൂള്‍ കോംപ്ലക്സില്‍ നടന്ന പ്രിന്‍സിപ്പല്‍മാരുടെ സിബിഎസ്ഇ പ്ലാറ്റിനം ജൂബിലി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗാംഗുലി.
പുതിയ തൊഴില്‍ അവസരങ്ങളിലേക്ക് സ്കൂളുകള്‍ തിരിയണം. സംഘടിത മേഖലയിലേതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇപ്പോഴുള്ളത് അസംഘടിത മേഖലയിലാണ്- ഗാംഗുലി ചൂണ്ടിക്കാട്ടി.
ദുരന്തങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്കണം. കാരണം ലോകമിന്ന് കൂടുതല്‍ ദുരന്തങ്ങളെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. വിദ്യാഭ്യാസം ഒരു വ്യക്തിയെ മാനുഷ്യത്വമുള്ളവനാക്കുന്നില്ലെങ്കില്‍ അത് അപൂര്‍ണമാണെന്ന് സിബിഎസ്ഇ ഡയറക്ടര്‍ (അക്കാഡമിക്സ്) ജി. ബാലസുബ്രഹ്മണ്യം പറഞ്ഞു.
വീടും കൂട്ടുകാരും മാധ്യമങ്ങളും കുട്ടികളുടെ മൂല്യവ്യവസ്ഥയെ സ്വാധീനിയ്ക്കും. സ്കൂളിനോടൊപ്പം വിദ്യാര്‍ത്ഥിയെ വാര്‍ത്തെടുക്കുന്നതില്‍ തങ്ങള്‍ക്കുള്ള തുല്ല്യപങ്ക് വീട്ടുകാരും നിര്‍വഹിയ്ക്കണമെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.












Click it and Unblock the Notifications