കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജക്കെതിരെ ഈച്ചരവാര്യരുടെ മാനനഷ്ടക്കേസ്

  • By Super
Google Oneindia Malayalam News

തൃശൂര്‍: പത്മജയ്ക്കെതിരെ ഈച്ചരവാര്യര്‍ മാനഷ്ടകേസ് ഫയല്‍ ചെയ്തു. അടിയന്തിരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട മകന്‍ രാജനെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ് മുകുന്ദപുരം ലോക് സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുന്ന പത്മജയ്ക്കെതിരെ ഈച്ചര വാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പദ്മജക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മേയ് മൂന്ന് തിങ്കളാഴ്ച ഉച്ചക്ക് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

പത്മജ രാജനെ അധിഷേപിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. രാംകുമാര്‍ മുഖേന പത്മജക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി കിട്ടാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈച്ചരവാര്യര്‍ക്കു വേണ്ടി വക്കീലന്മാരായ രാംകുമാറും എം.ആര്‍ വേണുഗോപാലുമാണ് കേസ് നല്‍കിയത്.

ഇന്ത്യാവിഷന്‍ ചാനല്‍ സംഘടിപ്പിച്ച കുരുക്ഷേത്ര പരിപാടിയിലാണ് രാജന്‍ നക്സലും കൊലപാതകിയുമാണെന്ന രീതിയിലുള്ള പരാമര്‍ശം പത്മജ നടത്തിയത്. ഇതിന് സമാനമായ പ്രസ്താവന ഏഷ്യാനെറ്റ്ചാനലിന്റെ നേര്‍ക്ക്നേര്‍ പരിപാടിയിലും പത്മജ നടത്തിയിരുന്നു. ഇതിനോട് ഈച്ചരവാര്യര്‍ പ്രതികരിച്ചപ്പോള്‍ ഈച്ചരവാര്യര്‍ക്ക് വിഷമുണ്ടായതില്‍ ഖേദം ഉണ്ടെന്ന് മാത്രമായിരുന്നു പത്മജയുടെ പ്രതികരണം. പറഞ്ഞത് തെറ്റായിപോയി എന്ന് പറയാന്‍ പത്മജ തയ്യാറായില്ല. ഇത് തൃപ്തികരമല്ലെന്ന് ഈച്ചരവാര്യര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ കേസ് നല്‍കാന്‍ ഈച്ചരവാര്യര്‍ തീരുമാനിച്ചത്.

പ്രകോപനമില്ലാതെ നടത്തിയ ഈ വിവാദപരാമര്‍ശം പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തൃപ്തികരമായ മറുപടി പത്മജയില്‍ നിന്നും ലഭിച്ചില്ലെന്ന് ഈച്ചരവാര്യരും വക്കീലായ രാംകുമാറും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X