കോടിയേരിയുടെ അവകാശലംഘന നോട്ടീസ് സ്പീക്കര്‍ തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിക്കെതിരെ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അവകാശലംഘന നോട്ടീസ് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തള്ളി.
മെയ് രണ്ട് ഞായറാഴ്ച കോടിയേരി നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് സ്പീക്കറുടെ തീരുമാനമുണ്ടായത്. നോട്ടീസ് നല്‍കിയ ഉടനെ അത് വരുത്തി സ്പീക്കര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ നോട്ടീസിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമായതായി സ്പീക്കര്‍ വ്യക്തമാക്കി. മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ റിപ്പോര്‍ട്ട് മേശപ്പുറത്തു വച്ചിട്ടില്ലെന്ന കോടിയേരിയുടെ ആരോപണത്തെ കുറിച്ച് അദ്ദേഹം നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതാണ്. മുഖ്യമന്ത്രി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നുവെന്ന് സെക്രട്ടറി കോടിയേരിയെ അറിയിച്ചിരുന്നതാണ്.
എന്നാല്‍ അന്ന് നല്‍കിയ കത്തിന്റെ കോപ്പി വീണ്ടും ഉള്‍പ്പെടുത്തിയാണ് കോടിയേരി നോട്ടീസ് നല്‍കിയതെന്നും അന്വേഷണം നടത്തിയിട്ടും വീണ്ടും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ് കോടിയേരി ചെയ്തതെന്നും സ്പീക്കര്‍ വ്യക്തമാക്കി.












Click it and Unblock the Notifications