മാര്‍ കല്ലറങ്ങാട്ട് അഭിഷിക്തനായി
പാലാ: ഭക്തസഹസ്രങ്ങളുടെ ഹൃദയപൂര്‍വമായ പ്രാര്‍ത്ഥനകളേറ്റുവാങ്ങി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയുടെ മൂന്നാമത്തെ മെത്രാനായി അഭിഷിക്തനായി.
സെന്റ് തോമസ് കോളെജ് അങ്കണത്തില്‍ ആയിരുന്നു അഭിഷേകവേദി. സ്ഥാനമൊഴിയുന്ന മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരുടെ നേതൃത്വത്തില്‍ 40 പിതാക്കന്മാരുടെയും അഞ്ഞൂറോളം വൈദികരുടെയും അകമ്പടിയോടെ മാര്‍ കല്ലറങ്ങാട്ടിനെ അഭിഷേകവേദിയിലേക്ക് ആനയിച്ചു.
ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവത്തിലിന്റെ മുന്നിലാണ് നിയുക്ത മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തിയത്. കോട്ടയം രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് കുന്നശേരി സുവിശേഷ സന്ദേശം നല്കി. പ്രാര്‍ത്ഥനയ്ക്ക് ശേഷം മാര്‍ ജോസഫ് പവത്തില്‍ പുതിയ മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പുതിയ മെത്രാനെ സിംഹാസനത്തില്‍ അവരോധിച്ചതോടെ അഭിഷേകച്ചടങ്ങുകള്‍ സമാപിച്ചു.












Click it and Unblock the Notifications