Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മുന്നണി സര്‍ക്കാര്‍ വരും: പിണറായി

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരാനാണ് കൂടുതല്‍ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മെയ് മൂന്ന് തിങ്കളാഴ്ച കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ദേശീയതലത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന ധാരണ ശരിയല്ല. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. പകരം തങ്ങള്‍ക്കാണ് അവസരം ലഭിക്കുകയെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നെങ്കിലും മൂന്നാം മുന്നണിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഉണ്ടാവാന്‍ പോവുന്നതെന്ന് വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ മനസിലാവും. മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിച്ച 96ലേതിനേക്കാള്‍ ശക്തമായ സാഹചര്യങ്ങളാണ് ഇപ്പോഴുണ്ടാവാന്‍ പോവുന്നത്.

ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, എന്‍സിപി, ലാലു പ്രസാദ് യാദവിന്റെ ജനതാദള്‍ എന്നിവയ്ക്ക് പുറമെ എന്‍ഡിഎയിലെ ചില സഖ്യകക്ഷികളും മൂന്നാം മുന്നണിയിലേക്ക് വരും. മൂന്നാം മുന്നണിയുടെ നേതാവാരെന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ സിപിഎം നേതാക്കള്‍ക്ക് ഏകാഭിപ്രായമാണുള്ളത്. സോണിയയുടെ വിദേശജന്മം അവര്‍ പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ക്കാനുള്ള കാരണമല്ല എന്ന് മാത്രമാണ് ജ്യോതിബസു പറഞ്ഞത്. അതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്.

ബിജെപിയും ആര്‍എസ്എസിനെയും പ്രീണിപ്പിക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയത്തിന് വിരുദ്ധമായ നിലപാടാണ് കേരളത്തില്‍ ബിജെപിയോട് സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ യുഡിഎഫ് തകരും. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണമായ വിജയപ്രതീക്ഷയുള്ള ഒരു മണ്ഡലം പോലുമില്ല.

സിപിഎമ്മും കോണ്‍ഗ്രസും മാത്രം മത്സരിക്കുന്ന മണ്ഡലത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് ആര്‍ക്കും വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ ആന്റണി പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഈ പ്രസ്താവനയോടുള്ള നിലപാടെന്തെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കണം. -- വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+