കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമി ആഴ്ചപ്പതിപ്പ് ബഹിഷ്കരിക്കുക: കേസരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനെതിരെ നിശിത വിമര്‍ശനവുമായി സംഘ്പരിവാര്‍ പ്രസിദ്ധീകരണമായ കേസരി മുന്നോട്ടുവന്നു. കേസരിയുടെ ഈയിടെ പുറത്തിറങ്ങുന്ന മിക്കവാറും എല്ലാ ലക്കങ്ങളിലും മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനമുണ്ട്.

ഉള്ളടക്കത്തിലും ലേ ഔട്ടിലും മാറ്റങ്ങള്‍ വരുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈയിടെ പുറത്തിറങ്ങിത്തുടങ്ങിയതിന് ശേഷമാണ് കേസരി മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സംഘ്പരിവാറിന്റെ ആശയസംഹിതയെ എതിര്‍ക്കുന്ന എഴുത്തുകാരുടെ ലേഖനങ്ങളും സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന ഫീച്ചറുകളും മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതാണ് കേസരിയെ പ്രകോപിപ്പിച്ചത്.

കെ. പി. കേശവമേനോന്റെയും മാതൃഭൂമിയുടെ മറ്റ് സ്ഥാപകരുടെയും ആശയാദര്‍ശങ്ങളില്‍ നിന്ന് ആഴ്ച്ചപ്പതിപ്പ് വ്യതിചലിച്ചതായും ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായും കേസരി ആരോപിക്കുന്നു. ഏപ്രില്‍ നാലിന് പുറത്തിറങ്ങിയ കേസരിയുടെ ലക്കത്തില്‍ മാതൃഭൂമിയെ അധാര്‍മിക മാധ്യമപവര്‍ത്തനത്തിന്റെ പര്യായം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഡിസംബറില്‍ തൃശൂരില്‍ ഇതിഹാസ സങ്കലന്‍ യോജന സംഘടിപ്പിച്ച ചരിത്ര ശില്പശാലയെ കുറിച്ച് പക്ഷപാതപരമായ നിലപാടാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സ്വീകരിച്ചതെന്നാണ് കേസരിയുടെ ആരോപണം. മാതൃഭൂമി സത്യം, സമത്വം, സ്വാതന്ത്യ്രം എന്ന അതിന്റെ മുദ്രാവാക്യം അസത്യം, വിവേചനം, അസഹിഷ്ണുത എന്നാക്കി മാറ്റിയിരിക്കുകയാണെന്ന് കേസരി വിമര്‍ശിക്കുന്നു.

ഏപ്രില്‍ 11ന്റെ കേസരിയില്‍ മാതൃഭൂമി എഴുത്തുകാരനായ നൈനാന്‍ കോശിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഫോറമായി മാറിയിരിക്കുകയാണെന്നും ആഗോള ക്രൈസ്തവ രാഷ്ട്രീയ അജണ്ട വായനക്കാരില്‍ അടിച്ചേല്പിക്കാന്‍ മാതൃഭൂമി ശ്രമിക്കുകയാണെന്നും ആരോപിക്കുന്നു.

ഏപ്രില്‍ 18ന്റെ കേസരിയില്‍ മാതൃഭൂമി ഇസ്ലാമിക ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന പ്രസിദ്ധീകരണമായി മാറിയിരിക്കുകയാണെന്ന് ആരോപിക്കുന്നു. ന്യൂനപക്ഷ സമുദായ അജണ്ടയും ദേശീയവിരുദ്ധമായ നിരീക്ഷണങ്ങളും ആഴ്ച്ചപ്പതിപ്പ് വായനക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണെന്ന് കേസരി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X