Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭ സംഘം പിടിയില്‍

കൊല്ലം: പതിനാലുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് മൂന്ന് സ്ത്രീകളടക്കം എട്ട് പേരെ പൊലീസ് അറസ്റ് ചെയ്തു.

കണ്ണനല്ലൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ പെണ്‍കുട്ടിയെ അയല്‍ക്കാരിയായ ശോഭനയാണ് പെണ്‍വാണിഭ സംഘത്തിന്റെ വലയിലാക്കിയത്. ശോഭന ഒളിവിലാണ്.

കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പെണ്‍കുട്ടിയെ പല പുരുഷന്മാര്‍ക്കും വിറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ താമസിച്ചിരുന്ന വീട് ലൈംഗികത്തൊഴില്‍ കേന്ദ്രമായും അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനകേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്നു. പെണ്‍കുട്ടിയെ കൊണ്ടുപോവുന്നതിന് ഉപയോഗിച്ചിരുന്ന ഒരു കാറും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചവറയില്‍ കണ്ടതിനെ തുടര്‍ന്നാണ് പെണ്‍വാണിഭസംഘത്തെ പറ്റി പൊലീസിന് വിവരം ലഭിച്ചത്. കണ്ണനല്ലൂര്‍ കോട്ടയം പോലീസ് സ്റേഷന്റെ പരിധിയിലായതിനാല്‍ പെണ്‍കുട്ടിയെ ചവറ പൊലീസ് കൊട്ടിയം പൊലീസിന് കൈമാറി. വൈദ്യപരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെന്ന് തെളിഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മെര്‍ട്ടില്‍, ബീമ, നാടകനടിയായ ശോഭന എന്നീ സ്ത്രീകളെയാണ് പൊലീസ് അറസ്റ് ചെയ്തത്. പ്രമോദ്, അജിത്ത്, അനില്‍കുമാര്‍, സുരേഷ്കുമാര്‍ എന്നിവരും കുണ്ടറയിലെ തുണിക്കട ഉടമ നന്ദകുമാര്‍ എന്നിവരാണ് അറസ്റിലായ മറ്റുള്ളവര്‍.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നേരത്തെ ശൈലജയെ അറസ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ചാത്തന്നൂരിലെ ഒരു രാഷ്ട്രീയനേതാവ് ശൈലജയെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+