Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ കേരളത്തില്‍ മെയ് 5ന് മാത്രം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പങ്കെടുക്കുന്നത് മെയ് അഞ്ചിന് മാത്രമായിരിക്കും.

നേരത്തെ മെയ് അഞ്ച്, ആറ് തീയതികളില്‍ സോണിയ കേരളത്തില്‍ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

മെയ് അഞ്ചിന് കേരളത്തിലെത്തുന്ന സോണിയ തിരുവനന്തപുരം, തിരുവല്ല, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. മെയ് അഞ്ചിന് രാവിലെ 10.15ന് ആണ് തിരുവനന്തപുരത്തെ സമ്മേളനം നടക്കുന്നത്. സോണിയയുടെ തിരഞ്ഞെടുപ്പ് പര്യടനം വൈകീട്ട് കോഴിക്കോട്ട് സമാപിക്കും.

സോണിയയുടെ കേരള പര്യടനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മെയ് മൂന്ന് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+