Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ ആന്‍ഡ്രൂസ് താഴത്ത് സഹായമെത്രാന്‍

തൃശൂര്‍: ഒന്നേകാല്‍ നൂണ്ടാറ്റിന്റെ ചരിത്രമുള്ള തൃശൂര്‍ അതിരൂപതയ്ക്ക് ആദ്യമായി സഹായമെത്രാനായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് സഹായമെത്രാനായി അഭിഷിക്തനായത്.

ചടങ്ങില്‍ പതിനായിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ഭക്തിസാന്ദ്രമായ അഭിഷേകച്ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തൃശൂര്‍ രൂപതയുടെ കീഴിലുള്ള ഇരിങ്ങാലക്കുടയുടെ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റിലും പാലക്കാടിന്റെ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും സഹകാര്‍മ്മികരുമായി. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലിലായിരുന്നു ചടങ്ങ്. നിയുക്ത മെത്രാനെ വേദിയിലേക്ക് ആനയിച്ചുകൊണ്ടാണ് ചടങ്ങ് തുടങ്ങിയത്.

തുടര്‍ന്ന് മോണ്‍ താഴത്തിനെ തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം ലത്തീന്‍, മലയാളം ഭാഷകളില്‍ വായിച്ചു. കൈവയ്പ് പ്രാര്‍ത്ഥനയ്ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി പുതിയ സഹായമെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+