സിപിഎമ്മില്‍ ഭിന്നതയില്ല: വിഎസ്
തൃശൂര്‍: കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ഭിന്നതയില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ചില മാധ്യമങ്ങള്‍ സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. മെയ് മൂന്ന് തിങ്കളാഴ്ച തൃശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
കേരളത്തില്‍ ഇടതുപക്ഷ മതേതരശക്തികള്‍ക്ക് അധികാരത്തിലെത്താനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഈ അവസരം പരമാവധി മുതലാക്കാന്‍ ശ്രമിക്കും.
കേരളത്തില്‍ ഇക്കുറിയും താമര വിരിയില്ല. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ വോട്ട് കച്ചവടം നടത്താന്‍ ശ്രമിക്കുകയാണെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications