കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ റോമിംഗ് നിരക്ക് കൂട്ടി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ സെല്‍ഫോണ്‍ കമ്പനികള്‍ റോമിംഗ് സൗകര്യത്തിനുള്ള നിരക്ക് കൂട്ടി.

ബിഎസ്എന്‍എല്‍, റിലയന്‍സ് എന്നിവയൊഴികെയുള്ള സെല്‍ഫോണ്‍ കമ്പനികളാണ് റോമിംഗ് നിരക്ക് കൂട്ടിയത്. ബിഎസ്എന്‍എല്ലും റിലയന്‍സും താമസിയാതെ നിരക്ക് കൂട്ടുമെന്നാണ് കരുതുന്നത്.

പുതിയ നിരക്ക് പ്രകാരം മൊബൈലില്‍ നിന്ന് മൊബൈലിലേക്കുള്ള വിളികള്‍ക്ക് 200 കിലോമീറ്റര്‍ വരെ മിനിട്ടിന് 3.49 രൂപയാകും. ഇതുവരെ 1.99 രൂപയായിരുന്നു. 200 കിലോമീറ്ററിന് മുകളില്‍ 4.99 രൂപയായിരിക്കും നിരക്ക്. ഇത് നേരത്തെ 2.99 രൂപയായിരുന്നു.

പോസ്റ് പെയിഡ് മൊബൈല്‍ വരിക്കാര്‍ക്ക് 200 കിലോമീറ്ററിന് മുകളില്‍ ലാന്റ് ഫോണുകളിലേക്ക് വിളിക്കുന്നതിന് 4.49 രൂപ (പഴയ നിരക്ക് 2.99 രൂപ) നല്‍കണം. 200 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെ നിരക്ക് 5.49 രൂപയാണ് (പഴയ നിരക്ക് 3.99 രൂപ). 500 കിലോമീറ്ററിന് മുകളിലുള്ള നിരക്ക് 4.99 രൂപയില്‍ നിന്ന് 6.99 രൂപയായി കൂട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X