പട്ന കോടതി വിധിയ്ക്കെതിരെ തിര.കമ്മിഷന്‍ സുപ്രീം കോടതിയിലേയ്ക്ക്
ദില്ലി: കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ പാടില്ലെന്ന പട്ന ഹൈകോടതി വിധിയെ ചോദ്യംചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മേയ് അഞ്ച് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിയ്ക്കും.
കുറ്റവാളികള്‍ മത്സരിയ്ക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പട്ന ഹൈകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയത്. കുറ്റവാളികള്‍ ജയിലിലായതുകൊണ്ട് വോട്ട് ചെയ്യാനുള്ള അവരുടെ അവകാശം നഷ്ടപ്പെട്ടതായാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ചൊവാഴ്ച നടന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ യോഗമാണ് പട്ന ഹൈകോടതി വിധിയ്ക്കെതിരെ സ്പെഷല്‍ ലീവ് പെറ്റിഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. കോടതി തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ കമ്മിഷന്‍ നടത്തുന്ന എല്ലാ തയാറെടുപ്പുകളും താറുമാറാവുമെന്നാണ് കമ്മിഷന്‍ യോഗം വിലയിരുത്തിയത്.












Click it and Unblock the Notifications